ഉത്തരവ് ലംഘിച്ച് റാലി നടത്തി; മമത ബാനർജിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പോലീസ്
ഹൈക്കോടതി ഉത്തരവുകള്‍ ലംഘിച്ച് കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ പോലീസ് കേസെടുത്തു. കൊല്‍ക്കത്ത പോലീസാണ് മമതയ്ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ 'തൃണമൂല്‍ ഛാത്ര പരിഷത്തിന്റെ' സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പൊതുസമ്മേളനത്തിലും റാലിയിലും കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനാണ് ഈ എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന്‍.
പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധം ഭാഗികമായി ഗതാഗതം അനുവദിച്ചുകൊണ്ട് പരിപാടി നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അനുവദിച്ച സ്ഥലപരിധി ലംഘിക്കുകയും, റോഡിന്റെ ഇരുവശങ്ങളും പൂര്‍ണമായി അടച്ച് വന്‍തോതില്‍ ആളുകളെ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഇത് നഗരത്തില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്കിന് കാരണമായി. തുടര്‍ന്ന്, കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് മമത ബാനര്‍ജിക്കും സംഘാടകര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.