വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍; പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടണ്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ വെനസ്വേലയുമായി അമേരിക്ക ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ കരാറിലൂടെ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം വരുന്ന ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കന്‍ നിയന്ത്രണത്തിലാകും. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവരാണ് ഈ നിര്‍ണായക കരാര്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിച്ചതിനെത്തുടര്‍ന്ന് വെനസ്വേലന്‍ എണ്ണ വ്യവസായ മേഖലയുടെ ഭരണം യുഎസ് ഭാഗികമായി ഏറ്റെടുത്തിരുന്നു. അതിനുശേഷമുള്ള ഔദ്യോഗികമായ നിയന്ത്രണ കൈമാറ്റത്തിനാണ് ഈ പുതിയ കരാറിലൂടെ അമേരിക്ക വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇറാനുമായി തുടരുന്ന യുദ്ധവും അമേരിക്കയിലെ ആഭ്യന്തര ഇന്ധനവില വര്‍ധനവും ഭരണകൂടത്തിന് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചരിത്രപരമായ നീക്കം.
ഈ കരാര്‍ നിലവില്‍ വരുന്നതോടെ അമേരിക്കയുടെ എണ്ണശേഖരം നിലവിലുള്ളതിന്റെ ഇരട്ടിയിലധികമായി വര്‍ധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. എണ്ണ വിതരണം വിപുലീകരിക്കുന്നതിലൂടെ അമേരിക്കക്കാര്‍ക്ക് ദീര്‍ഘകാലത്തേക്ക് പെട്രോള്‍ വില കുത്തനെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, സാമ്പത്തിക തകര്‍ച്ച നേരിടുന്ന വെനസ്വേലയെ വലിയ സമൃദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.