കണ്ണൂര്‍: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെ കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്.
അതേസമയം പ്രതിക്കെതിരെ പോലീസ് നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ആരോപിച്ച് യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ പോലീസ് തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും, പ്രതിക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതിയുടെ നഗ്‌നദൃശ്യം പകര്‍ത്തി: എസ്.എഫ്.ഐ നേതാവിനെതിരെ കേസ്