ഡല്‍ഹി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പര്‍ അപകടത്തിലെ പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണിതെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും, പ്രതിക്ക് കോടതിയിലൂടെ നല്കാന് കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസും ഗവണ്മെന്റ് പ്രോസിക്യൂഷനും പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധരാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല