തിരുവനന്തപുരം:കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് എന്ന് കേരളാ ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെയും സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം ആകെ 1,280 രൂപയാണ് പവന് കുറഞ്ഞത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക് (പവന്):
ഒക്ടോബർ 13: 1,09,480 രൂപ
ഒക്ടോബർ 12: 1,09,760 രൂപ (രാവിലെ 1,10,720 രൂപയായിരുന്നു)
ഒക്ടോബർ 11: 1,11,040 രൂപ
ഒക്ടോബർ 10: 1,11,040 രൂപ
ഒക്ടോബർ 9: 1,10,520 രൂപ
ഒക്ടോബർ 8: 1,09,680 രൂപ
ഒക്ടോബർ 7: 1,09,680 രൂപ
ഒക്ടോബർ 6: 1,09,280 രൂപ
ഒക്ടോബർ 5: 1,09,400 രൂപ
ഒക്ടോബർ 4: 1,09,400 രൂപ