കൊച്ചി നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. 23 വയസ്സ് തികയുന്നതിന് മുന്‍പ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് ആലുവ എക്സൈസ് റേഞ്ച് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ സുഹൈലിനെ എക്സൈസ് സംഘം ഉടന്‍ ചോദ്യം ചെയ്യും. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത യുവാവിന് മദ്യം വിളമ്പിയ മൂന്ന് ബാറുകള്‍ക്കെതിരെയും അധികൃതര്‍ കേസെടുത്തിട്ടുണ്ട്.
അപകടം അതിദാരുണമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. 23 വയസ്സിന് താഴെയുള്ളയാള്‍ക്ക് മദ്യം നല്കിയ സംഭവത്തില്‍ മൂന്ന് ബാറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ശനമായ മാര്‍ഗ്ഗരേഖകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു