Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി സിനിമാ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കൂടിക്കാഴ്ച നടത്തി. 'രണബാലി' എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ഇരുതാരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വളരെ നാളുകൾക്ക് ശേഷമാണ് വിജയ് സാറിനെ കാണാൻ സാധിച്ചതെന്ന് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായിരുന്ന കാലം മുതൽ ഒമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചതും, ഇന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന നിലയിൽ കാണുന്നതും വരെയുള്ള യാത്ര അത്ഭുതപ്പെടുത്തുന്നതാണെന്ന് അവർ വ്യക്തമാക്കി. തിരക്കേറിയ ദിവസത്തിനൊടുവിലും വലിയ സ്നേഹത്തോടെയാണ് അദ്ദേഹം സ്വീകരിച്ചതെന്നും ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചോദിച്ചറിഞ്ഞുവെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

രാഹുൽ സാംക്രിത്യൻ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷൻ ചിത്രമായ 'രണബാലി' ഒക്ടോബർ 16-നാണ് തിയേറ്ററുകളിൽ എത്തുന്നത്. 1876-78 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്.

Related articles

See all
Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

നാന പടേക്കറുടെ വിയോഗം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Save your stories

Sign in