തൊഴിൽ നഷ്ടപ്പെടുന്നത് ആയിരങ്ങൾക്ക്! വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഫോക്സ്‌വാഗൺ; കാരണം ഇത്
ബെര്‍ലിന്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയും വിപണിയിലെ മത്സരവും നേരിടാന്‍ അരലക്ഷം തൊഴിലവസരങ്ങള്‍ കൂടി വെട്ടിക്കുറയ്ക്കാനൊരുങ്ങി പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍. കമ്പനിയുടെ 89 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയ്ക്ക് ഫോക്‌സ്വാഗണ്‍ സൂപര്‍വൈസറി ബോര്‍ഡ് ഏകകണ്ഠമായി അംഗീകാരം നല്‍കി. ഉയര്‍ന്ന യു.എസ് ഇറക്കുമതി തീരുവ, ഉത്പാദന ശേഷിയേക്കാള്‍ കുറഞ്ഞ വിപണി ഡിമാന്‍ഡ്, ഏഷ്യന്‍ കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
കമ്പനിയില്‍ നിലവില്‍ പുരോഗമിക്കുന്ന 50,000 പേരുടെ പിരിച്ചുവിടലിന് പുറമെയാണ് പുതിയ പദ്ധതിയിലൂടെ വീണ്ടും 50,000 തസ്തികകള്‍ കൂടി വെട്ടിക്കുറയ്ക്കുന്നത്. നിര്‍മ്മാണ ചെലവ് ചുരുക്കലിന്റെ ഭാഗമായി, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉത്പാദന പദ്ധതികളൊന്നുമില്ലാത്ത ജര്‍മ്മനിയിലെ നാല് പ്ലാന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യും. ഇതിനുപുറമേ കമ്പനിയുടെ സങ്കീര്‍ണ്ണമായ ഭരണസംവിധാനം ലളിതമാക്കാനും ബോര്‍ഡിന്റെ അധികാരം പുനഃക്രമീകരിക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ അവതരിപ്പിച്ച 'ഫ്യൂച്ചര്‍ പ്ലാന്‍' എന്ന നവീകരണ നിര്‍ദ്ദേശത്തിനാണ് ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് തടസ്സങ്ങള്‍ ഒഴിവാക്കാനും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ മാറ്റം സഹായിക്കുമെന്ന് എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ഏതെല്ലാം രാജ്യങ്ങളെയും ഡിവിഷനുകളെയും ബാധിക്കുമെന്ന കാര്യത്തില്‍ മാനേജ്മെന്റ് വ്യക്തത വരുത്തിയിട്ടില്ല.
തീരുമാനം ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ശക്തമായ സന്ദേശമാണെന്ന് കമ്പനി സി.ഇ.ഒ ഒലിവര്‍ ബ്ലൂം പ്രതികരിച്ചു. തൊഴിലാളികളോടും പങ്കാളികളോടുമുള്ള ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ തദ്ദേശീയവും സാങ്കേതികവുമായ മാറ്റങ്ങള്‍ വേഗത്തില്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍, നിലനില്‍പ്പിന് ഇത്തരമൊരു ഘടനാപരമായ മാറ്റം അനിവാര്യമാണെന്നാണ് ഫോക്‌സ്വാഗണ്‍ നല്‍കുന്ന വിശദീകരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.