Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആപ്പിളിന് പുതിയ സിഇഒ; ടിം കുക്ക് പടിയിറങ്ങി, ജോൺ ടെനസ് ചുമതലയേറ്റു

ആപ്പിളിന് പുതിയ സിഇഒ; ടിം കുക്ക് പടിയിറങ്ങി, ജോൺ ടെനസ് ചുമതലയേറ്റു

ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷത്തോളം കമ്പനിയെ നയിച്ച ടിം കുക്ക് സിഇഒ സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബർ ഒന്നിന് ടെർനസ് ചുമതലയേറ്റത്. അതേസമയം, കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.

നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനിയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ജോൺ ടെർനസ്. 2001ൽ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലൂടെയാണ് അദ്ദേഹം കമ്പനിയുടെ ഭാഗമായത്. പിന്നീട് ഹാർഡ്‌വെയർ എൻജിനിയറിങ് വിഭാഗത്തിൽ നിർണായക ചുമതലകൾ വഹിച്ച ടെർനസ്, ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക് തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു.

2011ൽ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളാൽ സിഇഒ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ടിം കുക്ക് കമ്പനിയുടെ മേധാവിയായി ചുമതലയേറ്റത്. 1998ലാണ് കുക്ക് ആപ്പിളിൽ ചേർന്നത്. കമ്പനിയുടെ നിർണായക വളർച്ചാ ഘട്ടങ്ങളിൽ നേതൃത്വം നൽകിയ കുക്കിന്റെ കാലയളവിലാണ് ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോംപോഡ്, എയർടാഗ്, വിഷൻ പ്രോ തുടങ്ങിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.

ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി തുടങ്ങിയ സേവനങ്ങളുടെ വളർച്ചയ്ക്കും കുക്കിന്റെ നേതൃത്വത്തിൽ കമ്പനി വലിയ പ്രാധാന്യം നൽകി. ഉത്പന്ന നിര വിപുലീകരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4.5 ട്രില്യൺ ഡോളറിലേക്ക് ഉയർന്നതും കുക്കിന്റെ നേതൃത്വകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

സിഇഒ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ടിം കുക്ക് എക്സിൽ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചിരുന്നു. തന്റെ ഔദ്യോഗിക പദവി മാറിയാലും ആപ്പിൾ കമ്യൂണിറ്റിയോടുള്ള സ്നേഹത്തിന് മാറ്റമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ സിഇഒയായി ചുമതലയേറ്റ ജോൺ ടെർനസിന്റെ നേതൃത്വത്തിലായിരിക്കും ഇനി ആപ്പിളിന്റെ മുന്നോട്ടുള്ള യാത്ര. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന കമ്പനിയുടെ പുതിയ ഉത്പന്ന ലോഞ്ച് ഇവന്റിനും ടെർനസ് നേതൃത്വം നൽകും.

Related articles

See all
Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ച...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

വായ്പക്കാർക്ക് തിരിച്ചടി; മൂന്നര വർഷത്തിന് ശേഷം അടിസ്ഥാന പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്

Save your stories

Sign in