Logo
Fri, Sep 04, 2026 • 10:05 AM
LIVE TV
Watch

No business videos available

No Middle East videos available

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; തൃക്കാക്കര ഭാരതമാതാ കോളേജിലെ വിദ്യാര്‍ഥി കസ്റ്റഡിയില്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2026
1 min read
SHARE:
SAVE: Login to save

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; തൃക്കാക്കര ഭാരതമാതാ കോളേജിലെ വിദ്യാര്‍ഥി കസ്റ്റഡിയില്

കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീലരീതിയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥി വി.എസ്. ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ശ്രീഹരി. പരിപാടികള്‍ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ കോളേജില്‍ വന്‍ പ്രതിഷേധം ഇരമ്പി. അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണില്‍നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ ഇയാളെ കോളേജില്‍നിന്ന് പുറത്താക്കി.

കസ്റ്റഡിയിലായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യ, പങ്കുവെച്ച ടെലഗ്രാം അക്കൗണ്ടുകള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു വ്യക്തികള്‍ എന്നിവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സംഭവത്തിന്റെ ഗൗരവം വ്യക്തമായിട്ടും തുടക്കത്തില്‍ വിദ്യാര്‍ഥിയെ ലോക്കല്‍ ഗാര്‍ഡിയനൊപ്പം വിട്ടയക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കോളേജ് കവാടത്തില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഉമാ തോമസ് എം.എല്‍.എ വ്യക്തമായി അറിയിച്ചിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10