Logo
Fri, Sep 04, 2026 • 09:32 AM
LIVE TV
Watch

No business videos available

No Middle East videos available

കേരള ഫിലിം ചേംബര്‍ സ്വന്തം OTT പ്ലാറ്റ്ഫോം പുറത്തിറക്കുന്നു; 'മൈ ടാക്കീസ്' നവംബര്‍ മുതല്‍ പ്രേക്ഷകരിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2026
1 min read
SHARE:
SAVE: Login to save

കേരള ഫിലിം ചേംബര്‍ സ്വന്തം OTT പ്ലാറ്റ്ഫോം പുറത്തിറക്കുന്നു; 'മൈ ടാക്കീസ്' നവംബര്‍ മുതല്‍ പ്രേക്ഷകരിലേക്ക്

കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചുവടുവെയ്പ്പുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (KFCC). ചേംബറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ നാമകരണവും ലോഗോ പ്രകാശനവും കൊച്ചിയില്‍ നടന്നു. 'മൈ ടാക്കീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നവംബര്‍ മാസം മുതല്‍ പ്രേക്ഷകരിലേക്ക് എത്തും.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 70-ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം നടന്നത്. ചലച്ചിത്ര പ്രവര്‍ത്തകരായ സിബി മലയില്‍, ശ്വേത മേനോന്‍, ജോളി ചിറയത്ത് തുടങ്ങി മലയാള സിനിമയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്ലാറ്റ്ഫോമിന്റെ അണിയറ ജോലികള്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.

തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന 65 ശതമാനത്തോളം സിനിമകള്‍ക്കും പിന്നീട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഇടം ലഭിക്കാതെ പോകുന്നുണ്ടെന്നും ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സ്വന്തമായി പ്ലാറ്റ്ഫോം എന്ന ചിന്തയിലേക്ക് നയിച്ചതെന്നും സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. മലയാള സിനിമാ മേഖലയ്ക്ക് സ്വന്തമായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം വരുമ്പോള്‍ അത് സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് നടി ശ്വേത മേനോനും വ്യക്തമാക്കി.

പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാതെ, പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഓരോ സിനിമയ്ക്കും മാത്രം നിശ്ചിത തുക ഈടാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമായ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്യാന്‍ സാധിക്കും. നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈ ടാക്കീസിലേക്ക് അടുത്ത മാര്‍ച്ച് മാസത്തോടെ അരലക്ഷം പ്രേക്ഷകരെ എത്തിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10