Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭീതിയുടെ 'നെല്ലിപ്പുര'യും 'കറുത്തച്ചനൂട്ടും'; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജയസൂര്യയുടെ 'മായൻ' ട്രെയിലർ പുറത്തിറങ്ങി

ഭീതിയുടെ 'നെല്ലിപ്പുര'യും 'കറുത്തച്ചനൂട്ടും'; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജയസൂര്യയുടെ 'മായൻ' ട്രെയിലർ പുറത്തിറങ്ങി

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. 'കളങ്കാവൽ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധാന രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ജിതിൻ കെ. ജോസ്, രണ്ടാമത്തെ ചിത്രമായ 'മായനി'ലും ആ മികവ് ആവർത്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രെയിലർ നൽകുന്നത്. മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ട്രെയിലർ പ്രകാശനം ചെയ്തത്.

അദൃശ്യ ശക്തികളുടെ സ്വാധീനവും ഉദ്വേഗജനകമായ നിഗൂഢതകളും നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയിലറിലെ ശ്രദ്ധേയമായ സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. "അന്നാമ്മച്ചേടത്തി അവസാനം ഒക്കെ എത്തിയപ്പോൾ എന്നോട് നേര് പറഞ്ഞിട്ടുണ്ട്, അവര് ശരിക്കും നെല്ലിപ്പുരയിൽ നിന്നും വന്നവരാണ്", "നെല്ലിപ്പുര എന്ന സ്ഥലത്തേക്ക് പോലീസുകാരാരും പോകാറില്ല, ഇതിനു മുന്നേ രണ്ടു മൂന്നു പേരു പോയിരുന്നു, അവരാരും ജീവനോടെയല്ല തിരിച്ചു വന്നത്", "കെട്ട ശക്തികളെ വച്ച് ആരാധിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം", "ഈ പെൺകൊച്ച് ശരിക്കും ഉള്ളതാണോ? അതിനവൾ മരിച്ചെന്നാരാ പറഞ്ഞെ?", "ഇതിലെന്തൊക്കെയോ നടക്കുന്നുണ്ട് സാർ..." തുടങ്ങിയ സംഭാഷണങ്ങൾ ചിത്രത്തിന്റെ ദുരൂഹമായ പശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്നു.

കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദ ആചാരമാണ് ചിത്രത്തിന്റെ കഥാതന്തുവിന്റെ പ്രധാന ഘടകമെന്ന് പറയപ്പെടുന്നു. വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ സത്യവും മിഥ്യയും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിഗൂഢതകൾ രാജ്യത്തിനപ്പുറത്തേക്കും വ്യാപിക്കുന്നുണ്ട്. ഹൊറർ, ആക്ഷൻ, വയലൻസ്, ഇമോഷണൽ ഡ്രാമ എന്നിവയെല്ലാം സമന്വയിക്കുന്ന ഒരു സമ്പൂർണ്ണ ഫാന്റസി ഹൊറർ ത്രില്ലറായിരിക്കും 'മായൻ'.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യക്കൊപ്പം നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരയാണ് ചിത്രത്തിന് പിന്നിലുള്ളത്. മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. രോഹിത് ആർ. നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് (കലാ സംവിധാനം), അമൽ ചന്ദൻ (മേക്കപ്പ്), സമീരാ സനീഷ് (കോസ്റ്റ്യൂം ഡിസൈൻ), സിനറ്റ് സേവ്യർ (സ്റ്റിൽസ്), വി. ബോസ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), പീറ്റർ അർത്തുങ്കൽ (പ്രൊഡക്ഷൻ മാനേജർ), എബി ബെന്നി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ദീപക് പരമേശ്വരൻ (പ്രൊഡക്ഷൻ കൺട്രോളർ), കിരൺ കാന്ത് (പ്രൊഡക്ഷൻ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സെഞ്ച്വറി പിക്ചേഴ്സ് ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

(വാഴൂർ ജോസ്)

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in