Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജനങ്ങള്‍ക്ക് തെറ്റുപറ്റിയോ, നേതാക്കള്‍ തിരുത്തണമോ?; തിരുത്തല്‍ നടപടികളെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം

ജനങ്ങള്‍ക്ക് തെറ്റുപറ്റിയോ, നേതാക്കള്‍ തിരുത്തണമോ?; തിരുത്തല്‍ നടപടികളെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: തിരിച്ചുവരവിനായുള്ള തിരുത്തല്‍ നടപടികളെച്ചൊല്ലി സി.പി.എമ്മില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. കോഴിക്കോട്ട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ സംഘടനയ്ക്കുള്ളില്‍ വരുത്തേണ്ട മാറ്റങ്ങളെച്ചൊല്ലിയാകും പ്രധാന തര്‍ക്കം. പാര്‍ട്ടിയുടെയും നേതാക്കളുടെയും മനോഭാവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അടിമുടി തിരുത്തല്‍ വേണമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടിക്കും നേതാക്കളുടെ ശൈലിക്കും വീഴ്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പാര്‍ട്ടി വേദിയില്‍ തുറന്നടിച്ചതും ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

എന്നാല്‍ നേതാക്കള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുകയാണ് വേണ്ടതെന്നുമാണ് മറുവിഭാഗത്തിന്റെ വാദം. പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ നിലപാടിനൊപ്പമാണ്. നേതൃതലത്തില്‍ മുഖംമാറ്റം വരുത്താതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന അഭിപ്രായം ഒരുകൂട്ടം നേതാക്കള്‍ക്കുണ്ടെങ്കിലും, പിണറായി വിജയനും എം.വി. ഗോവിന്ദനും തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് മാറണമെന്ന ആവശ്യം യോഗത്തില്‍ ഔദ്യോഗികമായി ഉന്നയിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

നേതൃമാറ്റത്തിനായല്ല, മറിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താനാണ് കോഴിക്കോട് വിശാല സംസ്ഥാന സമിതി ചേരുന്നതെന്ന് എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. എങ്കിലും, തിരഞ്ഞെടുപ്പ് അവലോകന ഘട്ടത്തില്‍ കീഴ്ഘടകങ്ങളില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ അതേപടി സംസ്ഥാന സമിതിയിലും ഉയര്‍ന്നാല്‍ അത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും. നേതാക്കളുടെ ശൈലി മാറ്റണമെന്ന കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ ചര്‍ച്ചയാക്കാന്‍ മറുവിഭാഗവും രഹസ്യനീക്കം നടത്തുന്നുണ്ട്.

അതേസമയം, വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിന് രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളും ഭാവി പ്രവര്‍ത്തനരീതികളും അടങ്ങുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. ഒന്‍പത് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതി യോഗം നടക്കുക.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in