Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹2,120 കുറഞ്ഞു

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹2,120 കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയായി. പവന് 2,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,040 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെ ആഗോള വിപണിയിൽ സ്വർണവിലയിൽ സമ്മർദമുണ്ടായി. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും പ്രകടമായി.


രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 22 ഡോളർ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. നിലവിൽ 4,455 ഡോളറിലാണ് സ്വർണവില. പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ പരാമർശങ്ങളാണ് വിപണിയിൽ പ്രധാനമായും ചർച്ചയാകുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്നും ഉൽപ്പന്നവിലയിൽ കുറവുണ്ടാകാത്ത പക്ഷം പലിശനിരക്ക് ഉയർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജാക്സൺ ഹോളിൽ നടന്ന ഫെഡറൽ റിസർവ് സിംപോസിയത്തിൽ സംസാരിക്കുകയായിരുന്നു വാർഷ്.പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ രണ്ട് ശതമാനം ലക്ഷ്യത്തിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വാർഷ് പറഞ്ഞു. ലക്ഷ്യത്തിലേക്ക് എത്താത്ത സാഹചര്യമുണ്ടെങ്കിൽ അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ഫെഡറൽ റിസർവിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് ഓഹരി വിപണികളിൽ വലിയ തകർച്ച ഉണ്ടായില്ലെങ്കിലും പ്രധാന സൂചികകൾ നഷ്ടത്തിലേക്ക് നീങ്ങി.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും തന്റെ നിലപാടിനെതിരെ ഉയരുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന സൂചനയും വാർഷ് നൽകി.ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച നിലപാടുകൾക്ക് പിന്നാലെ സ്വർണവിലയിൽ കൂടുതൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാണ്.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in