Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എന്റെ അഭിപ്രായപ്രകടനം പക്വതയുള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

'എന്റെ അഭിപ്രായപ്രകടനം പക്വതയുള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

തൃശൂര്‍: പുലിക്കളിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമന്‍. താന്‍ നടത്തിയ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും കലാകാരന്മാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീരാമന്‍ നിലപാട് വ്യക്തമാക്കിയത്.
 
പോസ്റ്റിന്റെ പൂര്‍ണ രൂപം:

പുലികളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.
അതില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.

 ' തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവെല്‍ ആണ്.
കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോം ആണ്. കായികത (ആയോധന കല) കലര്‍ന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.
കാര്‍ണിവെല്ലിന് അതൊന്നും ആവശ്യമില്ല.
പ്രത്യക്ഷം സ്‌പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.'

ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു,
അതിനാല്‍ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും.
ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ.
പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതിലുള്ള ഖേദം
ഞാന്‍ രേഖപ്പെടുത്തുന്നു.
    - വി.കെ. ശ്രീരാമന്‍

Related articles

See all
Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in