സഹതടവുകാരന്റെ കാർഡിൽ ഫോൺവിളി, ഉദ്യോഗസ്ഥന് ഭീഷണി; കൊടി സുനി പണിഷ്മെന്റ് സെല്ലിൽ
ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമവിരുദ്ധമായി ഫോൺവിളി നടത്തിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കെതിരെ കർശന നടപടി. സഹതടവുകാരന്റെ ഫോൺ കാർഡ് വ്യാജമായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്ക് (ഒറ്റയാൾ മുറി) മാറ്റി. കടുത്ത നിയന്ത്രണങ്ങളുള്ള ഈ സെല്ലിൽ കഴിയുന്ന സുനിക്ക് ഇനി പുറത്തിറങ്ങാനോ ജയിലിലെ മറ്റ് പൊതുസൗകര്യങ്ങൾ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല.
ജയിൽ വകുപ്പ് എല്ലാ അന്തേവാസികൾക്കും മുൻകൂട്ടി നിശ്ചയിച്ച 3 നമ്പറുകളിലേക്ക് മാത്രം വിളിക്കാൻ സാധിക്കുന്ന പ്രത്യേക ഫോൺ കാർഡുകൾ നൽകാറുണ്ട്. കനത്ത നിരീക്ഷണത്തിലുള്ള ഈ സംവിധാനത്തെ അട്ടിമറിച്ചാണ് സുനി മറ്റൊരു തടവുകാരന്റെ കാർഡ് കൈക്കലാക്കി ഫോൺ വിളിച്ചത്. ദീർഘനാളായി പരോിലിറങ്ങാനും ജയിൽ മാറാനുമായി സുനി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ രഹസ്യ ഫോൺ വിളികൾ എന്നാണ് പുറത്തുവരുന്ന വിവരം.
പിണറായി സർക്കാരിന്റെ അവസാന കാലത്ത് കണ്ണൂരിലെ ജയിലിലേക്ക് മാറാൻ കൊടി സുനി തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ, ഇതിനിടയിൽ ജയിലിൽ വെച്ച് കയ്യിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് സുനിക്ക് വലിയ തിരിച്ചടിയായി. ഈ സംഭവത്തിന് പിന്നാലെയാണ് ഫോൺവിളി വിവാദം കൂടിയുണ്ടായതും സുനി പൂർണ്ണമായും ഒറ്റപ്പെട്ട സെല്ലിലേക്ക് മാറ്റപ്പെട്ടതും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.