Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ കനത്ത മുന്നറിയിപ്പ്; 'ശത്രുക്കള്‍ക്ക് മറക്കാനാകാത്ത തിരിച്ചടി നല്‍കും'

അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ കനത്ത മുന്നറിയിപ്പ്; 'ശത്രുക്കള്‍ക്ക് മറക്കാനാകാത്ത തിരിച്ചടി നല്‍കും'

ടെഹ്റാന്‍:  പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത ഭാഷയില്‍ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC). ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഐആര്‍ജിസി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വഹീദി ഈ കടുത്ത പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തിലായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്.

ശത്രുക്കള്‍ക്ക് ഒരിയ്ക്കലും ഓര്‍മ്മയില്‍ നിന്ന് മായ്ച്ചുകളയാന്‍ സാധിക്കാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടിയാകും ഇറാന്‍ നല്‍കുകയെന്ന് വഹീദി വ്യക്തമാക്കി. കുട്ടികളെ ഉള്‍പ്പെടെ കൊന്നൊടുക്കുന്ന അമേരിക്കന്‍ സൈന്യത്തിന് അര്‍ഹമായ ശിക്ഷ നല്‍കുക എന്നത് തങ്ങളുടെ നിയമാനുസൃതവും മറക്കാനാകാത്തതുമായ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നേതാവിനെ ഭീരുത്വത്തോടെ കൊലപ്പെടുത്തിയതുകൊണ്ട് പ്രതിരോധത്തിന്റെ കൊടി താഴെയിറക്കാന്‍ ശത്രുക്കള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇറാന്റെ ഒന്നാം നമ്പര്‍ ലക്ഷ്യം താനാണെന്നും അവര്‍ തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അവര്‍ അമേരിക്കയുമായി പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍, സിഎന്‍എന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖമനേയിയുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടം ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചതും, ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക സംഘര്‍ഷം വീണ്ടും യുദ്ധപ്രതീതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

Related articles

See all
Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പു...

Popular News

വെടിനിർത്തൽ പ്രഖ്യാപനം നോക്കുകുത്തിയാക്കി പോരാട്ടം ശക്തം, റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആ...

Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Save your stories

Sign in