ദേവികുളത്തെ തോൽവി: "ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചത് സിപിഎം നേതാക്കൾ"; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ; ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രതിസന്ധിയില്
ഇടുക്കിയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ചൊല്ലി എൽഡിഎഫിലെ സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. തോൽവിയുടെ ഭാരം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ നേതൃത്വം രംഗത്തെത്തി. ദേവികുളത്തെ തോൽവിയിൽ സിപിഎമ്മിന് ഒത്തൊരുമയുള്ള പ്രവർത്തനം ഉണ്ടായില്ലെന്നും, ഇവിടെ സിപിഎം ഒരു വിഭാഗം പ്രവർത്തകർ ബിജെപി സ്ഥാനാർത്ഥിയായിരുന്ന എസ്. രാജേന്ദ്രന് വേണ്ടി പ്രവർത്തിച്ചുവെന്നും സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ.ഡി. ചന്ദ്രപാൽ ആരോപിച്ചു. അനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം നേതൃത്വം പ്രവർത്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകരുതെന്ന് ഇടുക്കിയിലെ സിപിഎം ഏരിയാ കമ്മിറ്റികളിൽ നിർദേശം ഉയർന്നതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് റവന്യൂ മന്ത്രിയായിരുന്ന കെ. രാജന്റെ പ്രവർത്തനങ്ങളാണ് കാരണമെന്നാരോപിച്ച് സിപിഎം പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നത്. 20 വർഷമായി കൈവശമുണ്ടായിരുന്ന ദേവികുളം, പീരുമേട് മണ്ഡലങ്ങൾ നഷ്ടപ്പെട്ടത് റവന്യൂ വകുപ്പിന്റെ കടുംപിടുത്ത നിയമങ്ങളും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭൂനിയമങ്ങളും മൂലമാണെന്നായിരുന്നു സിപിഎമ്മിന്റെ കണ്ടെത്തൽ.
സിപിഎമ്മിന്റെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സിപിഐ നേതൃത്വം തിരിച്ചടിച്ചിരിക്കുന്നത്. തോൽവിക്ക് കാരണം സിപിഎം നേതാക്കളുടെ പ്രവർത്തനമാണെന്നും, അവർ ബിജെപിക്ക് വേണ്ടി വോട്ട് മറിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണം സിപിഐ ഉയർത്തുന്നു. പരസ്യമായ ഈ വാഗ്വാദം ഇടുക്കിയിലെ മുന്നണി സംവിധാനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.