Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണക്കാലത്തെ യാത്രാദുരിതം: റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെ.സി. വേണുഗോപാൽ എം.പി

ഓണക്കാലത്തെ യാത്രാദുരിതം: റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെ.സി. വേണുഗോപാൽ എം.പി

ഓണക്കാലത്ത് നിലവിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകൾ അപര്യാപ്തമായതിനാൽ കേരളത്തിലേക്ക് കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി അദ്ദേഹം നേരിട്ട് ചർച്ച നടത്തി. ഓഗസ്റ്റ് 23, 24 തീയതികളിൽ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് അധിക ട്രെയിനുകൾ അടിയന്തരമായി അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

യാത്രാദുരിതവും പ്രവാസികളുടെ പ്രതിസന്ധിയും

പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ സീറ്റുകളെല്ലാം ഇതിനകം നിറഞ്ഞു കഴിഞ്ഞു. പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് മൂലം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി തൊഴിലാളികൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ എന്നിവർക്ക് ഓണത്തിന് നാട്ടിലെത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത് കടുത്ത യാത്രാദുരിതത്തിന് കാരണമാകുന്നുണ്ടെന്ന് എം.പി വ്യക്തമാക്കി.

അടിയന്തര നടപടിക്ക് കത്ത് നൽകി

വിവിധ ഘട്ടങ്ങളിലായി ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ ഓർമിപ്പിച്ചു. പ്രവാസി മലയാളികളുടെയും യാത്രക്കാരുടെയും വലിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം റെയിൽവേ മന്ത്രിക്ക് ഔദ്യോഗിക കത്തും കൈമാറി.

Related articles

See all
Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Save your stories

Sign in