Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘ഖലീഫ’ ട്രെയ്‌ലർ ഓഗസ്റ്റ് 16ന്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘ഖലീഫ’ ട്രെയ്‌ലർ ഓഗസ്റ്റ് 16ന്

 പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’ യുടെ ട്രെയ്‌ലർ ഓഗസ്റ്റ് 16ന് പുറത്തിറങ്ങും. ഞായറാഴ്ച ട്രെയ്‌ലർ എത്തുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷ. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ് സഹനിർമാതാക്കൾ.

കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ‘ഖലീഫ’.

‘പ്രതികാരം സുവർണലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. അഹമ്മദ് അലിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്ന് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിൽ നീൽ നിതിൻ മുകേഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള ചിത്രവും ‘ഖലീഫ’യാണ്.

ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും ചിത്രത്തിലെ താരനിരയിലുണ്ട്.

ചിത്രത്തിലെ ‘അസലായവളെ’ എന്ന റൊമാന്റിക് ഗാനം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്‌നറായാണ് ‘ഖലീഫ’ ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ ചിത്രത്തിലെ മാസ് ആക്ഷൻ ശൈലിയും ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു.

സുരേഷ് ദിവാകർ കോ-ഡയറക്ടറും ഷൈൻ വർഗീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും വിശ്വനാഥ് അരവിന്ദ് കലാസംവിധാനവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ. എം.ആർ. രാജാകൃഷ്ണനാണ് ഫൈനൽ മിക്സ്.

ജാബിർ സുലൈം അഡീഷണൽ മ്യൂസിക്കും റെനി ദിവാകർ, വിനോഷ് കൈമൾ എന്നിവർ പ്രൊഡക്ഷൻ കൺട്രോളർമാരുമാണ്. ശ്രീക്ക് വാര്യർ കളറിസ്റ്റും കളർ പ്ലാനറ്റ് ഡി.ഐയും നിർവഹിക്കുന്നു. പ്രശാന്ത് നായർ (3ഡിഎസ്) ആണ് വി.എഫ്.എക്സ്. എയ്സ്തെറ്റിക് കുഞ്ഞമ്മയാണ് പോസ്റ്റർ ഡിസൈൻ. സിനറ്റ് സേവ്യറാണ് സ്റ്റിൽസ്. വിപിൻകുമാർ പൊഫാറ്റിയോ പ്രമോഷൻസ് ആൻഡ് മാർക്കറ്റിങ്ങും ശബരി പി.ആർ.ഒയുമാണ്.



Related articles

See all
Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Save your stories

Sign in