'പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയം ഇങ്ങനെ ആയതുകൊണ്ടാണ് ജനം തൂത്തെറിഞ്ഞത്'; സിപിഎമ്മിനെതിരെ ഡിഎംകെ മുഖപത്രം
തമിഴ്‌നാട്ടിൽ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. കേരളത്തിലെ സി.പി.എമ്മിനെയും പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രമായ 'മുരശൊലി'യിൽ തുടർച്ചയായ മൂന്നാം ദിവസവും ലേഖനം പ്രത്യക്ഷപ്പെട്ടു. തിരുമാവേലൻ എഴുതിയ ലേഖനത്തിൽ കേരള സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വികസന രേഖകളെയും കടുത്ത ഭാഷയിലാണ് ചോദ്യം ചെയ്യുന്നത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയൻ നിൽക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള നവവഴികൾ' എന്ന വികസന രേഖയെ പരാമർശിച്ച്, പാർട്ടി പറയുന്ന യഥാർത്ഥ സാമ്പത്തിക നയം എന്താണെന്ന് ഡി.എം.കെ ചോദിക്കുന്നു. കേരളത്തിലെ വിഭവങ്ങൾ അദാനിക്ക് ഉൾപ്പെടെ കൈമാറിയത് ഇടത് സർക്കാരാണെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.
കേരളത്തിലെ മുൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെതിരെയും ലേഖനത്തിൽ കടുത്ത വിമർശനമുണ്ട്. പുറമെ മുതലാളിത്തത്തെ എതിർക്കുമ്പോഴും, ബിർള ഗ്രൂപ്പിനെ അടക്കം കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് തങ്ങളാണെന്ന് പി. രാജീവ് തന്നെ ചെന്നൈയിലെത്തി പ്രസംഗിച്ചിട്ടുണ്ടെന്ന് പത്രം ഓർമ്മിപ്പിക്കുന്നു. ഇത്തരമൊരു ഇരട്ടത്താപ്പും മോശം സാമ്പത്തിക നയവും ഉള്ളതുകൊണ്ടാണ് കേരളത്തിൽ ജനങ്ങൾ ഇടതിനെ തൂത്തെറിഞ്ഞതെന്നും, ഈ സാഹചര്യത്തിൽ സി.പി.എമ്മിന് എങ്ങനെയാണ് ഡി.എം.കെയെ വിമർശിക്കാൻ യോഗ്യതയുള്ളതെന്നും ലേഖനം ചോദ്യം ചെയ്യുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.