ചന്ദ്രനിൽ മനുഷ്യൻ വീട് വെക്കുന്നു! ഇന്ധനവും ഓക്സിജനും ചന്ദ്രനിൽ നിന്ന് തന്നെ; നാസയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം!
ശാസ്ത്രലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ചന്ദ്രനിൽ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്താണ് വരും തലമുറയ്ക്കായി 'മൂൺ ബേസ്' ഒരുങ്ങുന്നത്. മനുഷ്യന്റെ ദീർഘകാല ചാന്ദ്ര ഗവേഷണങ്ങൾക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും അടിത്തറയിടുന്നതാണ് നാസയുടെ ഈ നീക്കം. 2030-കളിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
നാസയുടെ അതിമോഹമായ 'ആർട്ടെമിസ്' ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായാണ് ഈ ചാന്ദ്ര ഗ്രാമത്തെ കണക്കാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പ്രത്യേക ഭൗമശാസ്ത്ര ഘടനയാണ് ഈ പ്രദേശത്തെ തിരഞ്ഞെടുക്കാൻ കാരണം. ഇവിടെ സ്ഥിരമായി ഇരുട്ടിൽ കഴിയുന്ന ആഴമേറിയ ക്രേറ്ററുകളിൽ വൻതോതിൽ ജലഹിമം അഥവാ ഐസ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഉപരിതല വസ്തുക്കളിൽ ഏകദേശം 20 ശതമാനം വരെ ഐസ് സാന്നിധ്യം ഉണ്ടായേക്കാം. ഈ ജലഹിമം ഉരുകി ശുദ്ധജലമാക്കുന്നതിനൊപ്പം ശ്വസിക്കാനുള്ള ഓക്സിജനും റോക്കറ്റ് ഇന്ധനത്തിനാവശ്യമായ ഹൈഡ്രജനും നിർമ്മിച്ചെടുക്കാൻ സാധിക്കും. ഇതോടെ ഭൂമിയിൽ നിന്നുള്ള വൻതോതിലുള്ള വിഭവങ്ങളുടെ ആശ്രയത്വം കുറയ്ക്കാൻ നാസയ്ക്ക് കഴിയും.
ദക്ഷിണ ധ്രുവത്തിലെ ഉയർന്ന മലഞ്ചെരിവുകളിൽ വർഷത്തിൽ ഭൂരിഭാഗം സമയവും സൂര്യപ്രകാശം ലഭിക്കുന്നതിനാൽ സൗരോർജ്ജ ഉത്പാദനത്തിനും ഈ പ്രദേശം ഏറെ അനുയോജ്യമാണ്. മനുഷ്യവാസം, ശാസ്ത്രീയ പഠനം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി നൂറുകണക്കിന് മൈലുകൾ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ഈ ബേസ് രൂപകൽപ്പന ചെയ്യുന്നത്.പദ്ധതിയുടെ ആദ്യപടിയായി 'മൂൺഫോൾ' എന്ന ചെറിയ ഡ്രോണുകൾ ഉപയോഗിച്ച് ഈ പ്രദേശത്ത് കടുത്ത പരിശോധനകൾ നടത്തും. 2028-ൽ ഫയർഫ്ലൈ എയറോസ്പേസ് ലാൻഡറിലൂടെ ഇവ ചന്ദ്രനിലെത്തും. കൂടാതെ ബഹിരാകാശയാത്രികർക്ക് സഞ്ചരിക്കാനായി അത്യാധുനിക ലൂണർ റോവറുകൾ വികസിപ്പിക്കാൻ ആസ്ട്രോലാബ്, ലൂണർ ഔട്ട്‌പോസ്റ്റ് എന്നീ കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് നാസ നൽകിയിട്ടുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.