ദുബായ് : ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വീസ ഓഫറുമായി അബുദാബി. ഇതനുസരിച്ച് നിശ്ചിത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന, യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. അതേസമയം, വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.
അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ, ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് . ചില നിബന്ധനകളോടെ അബുദാബി സൗജന്യ വീസ അനുവദിക്കും. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇന്ത്യയില്‍ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം. തിരഞ്ഞെടുത്ത ട്രാവല്‍ പങ്കാളികള്‍ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ്, യുഎഇ എന്‍ട്രി വിസ സൗജന്യമായി ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 20,000 വിസകള്‍ക്കാണ് ഈ ഓഫര്‍. പിന്നീട് എണ്ണം കൂട്ടിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
അതേസമയം, സൗജന്യ വീസാ ഓഫറിന് യോഗ്യത നേടുന്നതിന് ചില നിബന്ധനകള്‍ പാലിക്കണം. അബുദാബിയിലെ ഹോട്ടലില്‍ കുറഞ്ഞത് തുടര്‍ച്ചയായി മൂന്ന് രാത്രികള്‍ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയില്‍ നിന്നുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ആയിരിക്കണം പാക്കേജ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഇതോടെ, ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എന്‍ട്രി വിസ തുക പൂര്‍ണമായും അബുദാബി സംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വഹിക്കുക. ഇനി വൈകാതെ ദുബായ് ടൂറിസം വകുപ്പ് കൂടി ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.