യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്തികളിൽ അതീവ ജാഗ്രത
ദുബൈ: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിലേക്ക് വീണ്ടും ഇറാൻ്റെ ആക്രമണശ്രമം. ഇറാനിൽ നിന്ന് യുഎഇയിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി യുഎഇ വ്യോമ പ്രതിരോധ സേന അറിയിച്ചു. ആദ്യത്തേത് രാജ്യത്തിന്റെ പ്രാദേശിക ജലാതിർത്തിക്ക് പുറത്താണ് വീണത്. അതേസമയം, രണ്ടാമത്തേത് പ്രാദേശിക ജലാതിർത്തിക്കുള്ളിലാണ് വീണതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഭീഷണികളെ നേരിടാനും, രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എന്തിനെയും ശക്തമായി നേരിടും. ഇതു വഴി രാജ്യത്തിൻ്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുമെന്നും രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിതരാവണമെന്നും
നേരത്തെ മന്ത്രാലയം നിർദേശം നൽകിയിരുന്നു. അതേസമയം എന്തെങ്കിലും
സ്ഫോടനശബ്ദം കേൾക്കുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും ആക്രമണങ്ങളെ
പ്രതിരോധിക്കുന്ന ശബ്ദമാണിതെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണം. കിംവദന്തികളും
തെറ്റായ വിവരങ്ങളും ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം
നിർദ്ദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.