Logo
Thu, Jun 25, 2026 • 01:08 PM
LIVE TV
Watch

No business videos available

No Middle East videos available

Mathew Kuzhalnadan | പട്ടയഭൂമിയില്‍ പൂര്‍ണ്ണാവകാശം പുതിയ ചട്ടത്തിലുമില്ല മുഖ്യമന്ത്രി മലയോരജനതയുടെ അവസാന കുരുക്കു മുറുക്കുന്നു : മാത്യു കുഴല്‍നാടന്‍ എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 28, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

Mathew Kuzhalnadan | പട്ടയഭൂമിയില്‍ പൂര്‍ണ്ണാവകാശം പുതിയ ചട്ടത്തിലുമില്ല മുഖ്യമന്ത്രി മലയോരജനതയുടെ അവസാന കുരുക്കു മുറുക്കുന്നു : മാത്യു കുഴല്‍നാടന്‍ എംഎല്‍എ
പിണറായി മന്ത്രിസഭ അംഗീകാരം നല്‍കിയ ഭൂപതിവ് നിയമ ഭേദഗതി മലയോര ജനതയുടെ മേല്‍ അവസാനക്കുരുക്ക് ഇടുന്ന നടപടിയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇടുക്കി ജില്ലയിലെ ഉള്‍പ്പെടെയുള്ള ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതാണിത്. തെറ്റായ പ്രചരണം നടത്തി മലയോര ജനതയെ സര്‍ക്കാര്‍ വീണ്ടും കബളിപ്പിക്കുകയാണ് . പട്ടയ ഭൂമിയുടെ സ്വതന്ത്ര വിനിയോഗമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 2024 ജൂണ്‍ വരെയുള്ള ചട്ടലംഘന നിര്‍മ്മാണങ്ങള്‍ ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ച് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.എന്നാല്‍, പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.മുന്‍പ് പി.ജെ ജോസഫും താനും ഇതുസംബന്ധിച്ച ഭേദഗതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്ക് നല്‍കണമെന്നാണ് ഞങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ലെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ട 2024 ജൂണ്‍ വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിനു ശേഷവും മറ്റു തടസ്സങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് യു ഡി എഫ് നിലപാട്. സര്‍ക്കാര്‍ ഭേദഗതി നടത്തിയതില്‍ വിയോജിപ്പ് അന്നു രേഖപ്പെടുത്തിയെങ്കിലും ഭാഗികമായെങ്കിലും ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അത് തടസ്സപ്പെടരുതെന്ന പേരില്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുകയായിരുന്നു. യുഡിഎഫിന്റെ ആ നിലപാട് നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ഇപ്പോള്‍ പട്ടയഭൂമിയില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം തെറ്റായ പ്രചരണം നടത്തുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എല്‍ഡിഎഫുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കരട് ഭൂപതിവ് നിയമഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില്‍ കുരുക്ക് വീണ്ടും മുറുക്കുന്നതാണ്. തുടര്‍ന്ന് ലഭിക്കാന്‍ പോകുന്ന പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിയമപരമായി നിരോധിക്കുന്ന നിയമഭേദഗതിയാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് മലയോര പ്രദേശത്തെ വികസന സാധ്യതകളെ ഗുരുതരമായി ബാധിക്കുന്നതാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പട്ടയഭൂമി ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ ഭേദഗതി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പട്ടയഭൂമിയുമായി ബന്ധപ്പെട്ട് ഇത്രയും സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചത്. 2024 ജൂണ്‍വരെയുള്ള ചട്ടലംഘനങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ കഴിഞ്ഞാലും അത് ഫലത്തില്‍ ഗുണം ചെയ്യില്ല. 1500 സ്‌ക്വ.ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ വീണ്ടും നികുതി ഈടാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരുതവണ കെട്ടിട നികുതി ഇനത്തില്‍ തുക ഈടാക്കിയ ശേഷം വീണ്ടും ഫീസ് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോര പ്രദേശത്തെയും ജനങ്ങളെ പിഴിയുകയാണ്. സര്‍ക്കാര്‍ നടപ്പാക്കുന്നത് ഒരു അടിസ്ഥാനവുമില്ലാത്ത ഇരട്ട നികുതിയാണ്. നികുതി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. ഇത് നിയമവിരുദ്ധമാണ്. കനത്ത ഫീസ് ഈടാക്കി സര്‍ക്കാരിന് വരുമാനം കൂട്ടാനുള്ള നടപടിയെ കോണ്‍ഗ്രസും യുഡിഎഫും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.നിയമവിരുദ്ധമായ സര്‍ക്കാരിന്റെ കരട് ഭൂപതിവ് ചട്ടഭേദഗതി സാധാരണക്കാരന്റെ അവകാശം ഹനിക്കുന്നതാണ്. ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഈ ഭേദഗതിയിലൂടെ ജനങ്ങളെ വഞ്ചിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10