Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാപ്പാ കേസില്‍ ജയിലിലുള്ള ആര്‍ സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നീക്കം; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

കാപ്പാ കേസില്‍ ജയിലിലുള്ള ആര്‍ സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നീക്കം; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: പല ദൈവങ്ങളുടെയും വ്യക്തികളുടെയും നാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയെച്ചൊല്ലിയുള്ള നാടകീയ നീക്കങ്ങള്‍ തുടരുന്നു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നിയമപരമായ നീക്കങ്ങളിലാണ് ബിജെപി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആലോചന.

കഴിഞ്ഞ തവണ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിലായിരുന്നു വഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ ആര്‍. സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. ചട്ടവിരുദ്ധമായ നാമങ്ങളിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതോടെ, അസാധുവാക്കപ്പെട്ട 20 ബിജെപി അംഗങ്ങളില്‍ 19 പേരും കഴിഞ്ഞ ദിവസം മേയര്‍ക്ക് മുന്നിലെത്തി വീണ്ടും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നിരുന്നു. എന്നാല്‍ ജയിലിലായതിനാല്‍ സുഗതന് മാത്രം ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനായില്ല.

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗണ്‍സിലര്‍മാര്‍ ദൈവനാമത്തിലോ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയോ മാത്രമേ ചെയ്യാവൂ എന്നും, ദൈവനാമത്തിന് ചട്ടത്തില്‍ മറ്റ് വ്യാഖ്യാനങ്ങളില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നേരത്തെയുള്ള സത്യപ്രതിജ്ഞകള്‍ അസാധുവാക്കിയത്.

കോടതി വിധിക്ക് പിന്നാലെ, ജൂണ്‍ 26-ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടിയ ബിജെപിക്ക് ഈ നീക്കം വലിയ പ്രതിസന്ധിയാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് മേയര്‍ അതിവേഗത്തില്‍ നിയമോപദേശം തേടി, തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തി 19 കൗണ്‍സിലര്‍മാരെയും അടിയന്തരമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചത്. അതിനിടെ, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനും ഒരുങ്ങുന്നുണ്ട്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in