Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ക്ലിഫ് ഹൗസിലേക്ക്; ലളിതമായ ചടങ്ങുകളോടെ താമസം മാറി

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ക്ലിഫ് ഹൗസിലേക്ക്; ലളിതമായ ചടങ്ങുകളോടെ താമസം മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. അല്പം മുന്‍പാണ് മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍ എത്തിയത്. ആഡംബരങ്ങളൊന്നുമില്ലാതെ, അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത തികച്ചും ലളിതമായ പാലുകാച്ചല്‍ ചടങ്ങുകളോടെയായിരുന്നു പുതിയ വസതിയിലേക്കുള്ള പ്രവേശം. ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ക്ലിഫ് ഹൗസില്‍ താമസിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വസതി ഒഴിഞ്ഞതിനെ തുടര്‍ന്ന്, അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് വി.ഡി. സതീശനും കുടുംബവും ഇവിടേക്ക് എത്തിയത്. അതേസമയം, വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഇനി പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയന് കൈമാറും. 

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in