Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചാരായം വിതരണം ചെയ്ത പത്താം ക്ലാസുകാരന്‍ പിടിയില്

താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചാരായം വിതരണം ചെയ്ത പത്താം ക്ലാസുകാരന്‍ പിടിയില്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ സഹപാഠികള്‍ക്ക് വാറ്റ് ചാരായം എത്തിച്ചു നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രണ്ടാനച്ഛന്‍ വ്യാജമായി വാറ്റുന്ന ചാരായമാണ് സ്‌കൂളില്‍ എത്തിച്ചിരുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാനച്ചനായി താമരശ്ശേരി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

മലയോര മേഖലയിലെ സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ ബാഗ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഒരു കുട്ടിയുടെ വാട്ടര്‍ ബോട്ടിലില്‍ നാടന്‍ ചാരായം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, സഹപാഠിയായ വിദ്യാര്‍ത്ഥിയാണ് ഇത് എത്തിച്ചു നല്‍കിയതെന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ സ്‌കൂള്‍ അധികൃതര്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്‍ വീട്ടില്‍ ചാരായം വാറ്റാറുണ്ടെന്ന വിവരവും ഇതിനായി തന്നെ സഹായിയായി കൂട്ടാറുണ്ടെന്ന കാര്യവും വിദ്യാര്‍ത്ഥി സമ്മതിച്ചത്. ചാരായം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ പരിശോധന നടത്തി.

വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്ന് ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പികളിലായി സൂക്ഷിച്ച 28 ലിറ്റര്‍ വാറ്റ് ചാരായം പോലീസ് പിടിച്ചെടുത്തു. പ്രധാന പ്രതിയായ രണ്ടാനച്ചന്‍ രമേഷ് (40) ഒളിവിലാണ്. കസ്റ്റഡിയിലെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in