എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്താന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു; ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു; അന്വേഷണം
ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് പാകിസ്താന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. ജൂണ്‍ 22-നായിരുന്നു സംഭവം നടന്നത്. മോശം കാലാവസ്ഥയോ സാങ്കേതിക കാരണങ്ങളോ മൂലം ദിശ മാറിയതാണെന്നാണ് പ്രാഥമിക വിവരം.
അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതിനിടെയാണ് വിമാനത്തിന് വഴിതെറ്റിയത്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെടുമ്പോള്‍ സാധാരണയായി നടത്തുന്ന 'ഗോ-എറൗണ്ട്' പ്രക്രിയയ്ക്കിടയിലാണ് വിമാനം അതിര്‍ത്തി കടന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ പൈലറ്റുമാര്‍ക്ക് അബദ്ധം മനസ്സിലാവുകയും നിമിഷങ്ങള്‍ക്കകം വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചുവിടകയും ചെയ്തു.
എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിമാനം അമൃത്സറില് ഇറക്കാതെ തിരികെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രാ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും വ്യോമയാന നിയന്ത്രണ ബോര്‍ഡായ ഡിജിസിഎയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെക്കുറിച്ച് കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.