വിദ്യാഭ്യാസ രംഗത്തെ പ്രതീക്ഷകളും, ആശയങ്ങളും വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. തിരുവല്ല ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യത സംസ്ഥാനത്തുണ്ടോ എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് യോഗ്യതക്ക് ആനുപാതികമായി തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നായിരുന്നു റോജി.എം. ജോണിന്റെ മറുപടി.
ഉന്നത വിദ്യാഭാസത്തിനു പുറമെ നൈപുണ്യമുള്ളവര്‍ക്ക് അര്‍ഹമായ തൊഴിലവസങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ ഉണ്ടോ എന്നായിരുന്നു അടുത്തതായി ഉയര്‍ന്ന ചോദ്യം. വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങള്‍ ഭാവിയിലെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കുന്നതിനായി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ എന്ന ഫ്യൂച്ചര്‍ സ്‌കില്‍സ് & എംപ്ലോയ്‌മെന്റ് വിഷന്‍ പദ്ധതി മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍ മറുപടി നല്‍കി. പൊളിറ്റ്ക്‌സ് ആണ് തന്റെ പാഷനെന്നും, ഏതു മേഖലയിലായാലും ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നും മന്ത്രി റോജി.എം.ജോണ്‍ പറഞ്ഞു
ഒടുവില്‍ ചോദ്യങ്ങള്‍ള്‍നിയമസഭാ നടപടിക്രമങ്ങളെ പറ്റിയായി. ചോദ്യത്തരവേള, ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും, അടിയന്തര പ്രമേയം, നിയമ നിര്‍മ്മാണം, ധനകാര്യ നടപടിക്രമങ്ങള്‍, പ്രമേയങ്ങളും ചര്‍ച്ചകളും, വിദ്യാര്‍ത്ഥികളോട് ലളിതമായി മന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് മധുരം നല്‍കിയും, ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷവുമാണ് റോജി.എം.ജോണ്‍ വിദ്യാര്‍ത്ഥികളെ യാത്രക്കിയത്. അഡ്വ.വര്‍ഗ്ഗീസ് മാമ്മന്‍ എംഎല്‍എ, പ്രിന്‍സിപ്പാള്‍ അനൂഷ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആശങ്കകള്‍ അകറ്റും, സര്‍ക്കാര്‍ ഒപ്പമുണ്ട്; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി