Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം

പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പരീക്ഷകള്‍ മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തവണ ഫലപ്രഖ്യാപനം ജൂലൈയിലേക്ക് നീണ്ടത്. ആദ്യം ജൂണ്‍ പത്തിനാണ് ഫലം പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 5 മുതല്‍ 27 വരെ നടന്ന പരീക്ഷയ്ക്കായി സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

80 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 20 മാര്‍ക്കിന്റെ ഇന്റേണല്‍ അസസ്‌മെന്റ്/പ്രാക്ടിക്കലും ചേര്‍ത്താണ് മൂല്യനിര്‍ണ്ണയം നടത്തിയത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 35 ശതമാനം മാര്‍ക്ക് നേടേണ്ടതുണ്ട്. വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന 'സേ' (SAY) പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 


പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  1. ഫലം ലഭ്യമാകുന്ന ഔദ്യോഗിക വെബ്‌സൈറ്റായ results.hse.kerala.gov.in സന്ദര്‍ശിക്കുക.

  2. ഹോം പേജിലെ 'Kerala Plus One Result 2026' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരും ജനനത്തീയതിയും കൃത്യമായി രേഖപ്പെടുത്തുക.

  4. വിവരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ സ്‌ക്രീനില്‍ ഫലം തെളിയും. ഭാവി ആവശ്യങ്ങള്‍ക്കായി ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

   dhsekerala.gov.in
   results.hse.kerala.gov.in
    keralaresults.nic.in
    results.kite.kerala.gov.in
    results.kerala.gov.in
    DigiLocker
    PRD Live
    Saphalam KITE mobile app


Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Popular News

ആശങ്കകള്‍ അകറ്റും, സര്‍ക്കാര്‍ ഒപ്പമുണ്ട്; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഉന്നത വിദ്യാഭ്യാ...

Popular News

ലോകകേരള സഭ പിരിച്ചുവിടും; ധൂര്‍ത്ത് അവസാനിപ്പിച്ച് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ...

Popular News

വിമാന യാത്ര നടത്തിയത് പരസ്യമായി; ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് ചെലവായിട്ടില്ല: മുഖ്യമ...

Save your stories

Sign in