Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; മുൻ ഡെപ്യൂട്ടി സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കുമെതിരെ നടപടിക്ക് ശുപാർശ

പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; മുൻ ഡെപ്യൂട്ടി സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കുമെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പി.എസ്.സി ക്രമക്കേടിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടിയെടുത്തില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പി വഴി ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി. സർക്കാർ ഈ കത്ത് പി.എസ്.സിക്ക് കൈമാറും. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിർണയം നടക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


Related articles

See all
Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Save your stories

Sign in