Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും കോടതിയിൽ ഹാജരാകാൻ ഉത്തരവ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും കോടതിയിൽ ഹാജരാകാൻ ഉത്തരവ്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എം.എൽ.എ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് നടപടി. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടത്.

നേരത്തെ ഇതേ വിഷയത്തിൽ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച പത്രികയ്ക്കൊപ്പം സ്വത്തുവിവരങ്ങൾ വ്യക്തമാക്കിയപ്പോൾ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളോ, സി.എം.ആർ.എല്ലിൽ നിന്ന് ഇവർക്ക് ലഭിച്ചതായി പറയപ്പെടുന്ന 1.72 കോടി രൂപയുടെ വരുമാന കണക്കുകളോ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. 

സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമെന്ന നിയമപരമായ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഇരുവർക്കും കോടതി സമൻസ് അയച്ചിരിക്കുന്നത്. ഹാജരാകേണ്ട കൃത്യമായ തീയതി സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in