Logo
Thu, Sep 10, 2026 • 12:53 PM
LIVE TV
Watch

No business videos available

No Middle East videos available

മഴ മാറിയിട്ടും പനി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 10, 2026
1 min read
SHARE:
SAVE: Login to save

മഴ മാറിയിട്ടും പനി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായിട്ടും പനി കേസുകളിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് കണക്ക്. ഇതിനിടെ ഇൻഫ്ലുവൻസ കേസുകളിലും വൻ വർധന രേഖപ്പെടുത്തി.

ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധയെ തുടർന്ന് ആറ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാലയങ്ങളിലും പനി ബാധിതരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ടുകൾ. കുട്ടികൾക്കിടയിലും പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പനി ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഴ കുറഞ്ഞിട്ടും രോഗബാധയിൽ കാര്യമായ കുറവുണ്ടാകാത്തത് ആരോഗ്യവകുപ്പിന് ആശങ്കയാകുന്നുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10