കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്; സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേരും
തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും സുപ്രധാന യോഗം ഇന്ന് ചേരും. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് തൊട്ടുപിന്നാലെ രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
പാർട്ടി സർക്കാർ ഏകോപനത്തിനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും ബോർഡ് കോർപ്പറേഷൻ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾക്കും യോഗം രൂപം നൽകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ഭാരവാഹികൾ എന്നിവർ സംബന്ധിക്കും
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.