Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുരുവായൂർ ക്ഷേത്രത്തിൽ ഇതര മതചിഹ്നങ്ങൾക്ക് പിഴ; ആചാരലംഘനം നടത്തിയ രണ്ട് ഓതിക്കന്മാർക്ക് സസ്‌പെൻഷൻ

ഗുരുവായൂർ ക്ഷേത്രത്തിൽ ഇതര മതചിഹ്നങ്ങൾക്ക് പിഴ; ആചാരലംഘനം നടത്തിയ രണ്ട് ഓതിക്കന്മാർക്ക് സസ്‌പെൻഷൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇതര മതചിഹ്നങ്ങൾ ധരിച്ച് പ്രവേശിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് രണ്ട് ഓതിക്കന്മാരെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിൽ ആചാരലംഘനം നടന്നതിനെ തുടർന്ന് നടത്തിയ പുണ്യാഹത്തിന്റെ ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് പിഴയായി ഈടാക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ പറഞ്ഞു. ക്ഷേത്രാചാരങ്ങളും പവിത്രതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഷ്ടമിരോഹിണി ദിനത്തിൽ ഒന്നരലക്ഷത്തിലേറെ ഭക്തർ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയതായി ദേവസ്വം ചെയർമാൻ അറിയിച്ചു. വിശേഷാൽ പ്രസാദ ഊട്ടിൽ ഏകദേശം 50,000 ഭക്തർ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. പുന്നത്തൂർ കോവിലകം പുതുക്കിപ്പണിയുന്നതിനായി 6.40 കോടി രൂപയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചതായും ദേവസ്വം അറിയിച്ചു.

വെങ്ങാട് ഗോശാലയുടെ നവീകരണത്തിനായി 70 കോടി രൂപയുടെ പദ്ധതിക്കും സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പൈതൃക-സൗകര്യ വികസന പ്രവർത്തനങ്ങൾ ഇതിലൂടെ കൂടുതൽ ശക്തമാക്കാനാണ് ദേവസ്വത്തിന്റെ ലക്ഷ്യം.















































Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in