Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംഘടനാ വീഴ്ചകൾ പരാമർശിച്ചില്ല, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച മറച്ചുവെച്ചു; സിപിഎം സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ വിമർശനം

സംഘടനാ വീഴ്ചകൾ പരാമർശിച്ചില്ല, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച മറച്ചുവെച്ചു; സിപിഎം സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ വിമർശനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി സെക്രട്ടേറിയറ്റ് തയ്യാറാക്കിയ വിശാല കരട് റിപ്പോർട്ടിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. പാർട്ടി നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളോ സംഘടനാ തലത്തിലെ വീഴ്ചകളോ ഉൾക്കൊള്ളാൻ കരട് റിപ്പോർട്ടിന് സാധിച്ചിട്ടില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനങ്ങൾക്ക് നേതൃത്വം നൽകിയത്.

തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളെക്കുറിച്ചോ മറ്റ് പ്രധാന സംഘടനാ വീഴ്ചകളെക്കുറിച്ചോ റിപ്പോർട്ടിൽ വ്യക്തമായ പരാമർശങ്ങളില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ എവിടെപ്പോയെന്നും പൊതുവായ ചില കാര്യങ്ങൾ മാത്രമാണ് കരടിൽ ഉള്ളതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വെറുമൊരു പ്രവർത്തന റിപ്പോർട്ടിന്റെ മാതൃകയിൽ തയ്യാറാക്കിയ ഈ കരടുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഉയർന്ന പ്രധാന നിലപാട്. വീഴ്ചകൾ കൃത്യമായി ചൂണ്ടിക്കാട്ടാത്ത ഒരു റിപ്പോർട്ട് വെച്ച് പാർട്ടിയിൽ എങ്ങനെ തിരുത്തൽ പ്രക്രിയ സാധ്യമാകുമെന്നും യോഗത്തിൽ ചോദ്യങ്ങളുയർന്നു. ഇരുപതോളം പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in