"എ.ഐ അല്ല റിയൽ, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ": മോഹൻലാലിനൊപ്പമുള്ള യഥാർഥ 90's ചിത്രവുമായി മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്ന '80s AI റെട്രോ' ട്രെൻഡിനിടയിൽ, തന്റെ യഥാർഥ 90'സ് ലുക്കുമായി എത്തിയിരിക്കുകയാണ് മന്ത്രി ഷിബു ബേബി ജോൺ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അപൂർവ്വ ചിത്രമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.
ചാറ്റ് ജി.പി.ടിയുടെയും എ.ഐ പ്ലാറ്റ്‌ഫോമുകളുടെയും സഹായത്തോടെ 80-കളിൽ തങ്ങൾ എങ്ങനെയിരിക്കുമെന്ന് ആവിഷ്‌കരിക്കുന്ന തിരക്കിലാണ് ഉപയോക്താക്കൾ. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർഥ ചിത്രവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. "ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എ.ഐയുടെ പുറകേ പോവേണ്ട കാര്യമില്ല. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ. ഇതാ ഒരു റിയൽ 90's ട്രെൻഡ്" എന്ന് മോഹൻലാലിനെ മെൻഷൻ ചെയ്തുകൊണ്ട് ഷിബു ബേബി ജോൺ ചിത്രത്തോടൊപ്പം കുറിച്ചു.
വെള്ള പാന്റ്‌സും പ്രിന്റഡ് ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച ഷിബു ബേബി ജോണിന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിലുള്ളത്. നീല സ്‌ട്രൈപ്പ് ഷർട്ടും കറുപ്പ്/നീല പാന്റ്‌സും കൂളിങ് ഗ്ലാസുമണിഞ്ഞ മോഹൻലാൽ, ഷിബു ബേബി ജോണിന്റെ മുഖത്തേക്ക് നോക്കിനിൽക്കുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും ഷിബു ബേബി ജോണും. ഷിബു ബേബി ജോൺ ആദ്യമായി നിർമിച്ച 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. അദ്ദേഹത്തിന്റെ സിനിമാ നിർമാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് നിർമിക്കുന്ന അടുത്ത ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'നെടുങ്കണ്ടം മിറാക്കിൾ' ആണ്. ഷിബു ബേബി ജോണിന്റെ മകൻ അച്ചു ബേബി ജോൺ ആണ് ഈ ചിത്രം നിർമിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.