Logo
Wed, Sep 09, 2026 • 01:47 AM
LIVE TV
Watch

No business videos available

No Middle East videos available

"ദേ ഈ വില എങ്ങോട്ട്"; വാഹന വില വർധനവിൽ റെക്കോർഡിട്ട് 2026, മാരുതി സുസുക്കി മോഡലുകൾക്ക് 20,000 രൂപ വരെ വില കൂടും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

"ദേ ഈ വില എങ്ങോട്ട്"; വാഹന വില വർധനവിൽ റെക്കോർഡിട്ട് 2026, മാരുതി സുസുക്കി മോഡലുകൾക്ക് 20,000 രൂപ വരെ വില കൂടും

ന്യൂഡൽഹി: രാജ്യത്ത് വാഹനങ്ങളുടെ വില വർധനവിൽ ഏറ്റവും വലിയ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന വർഷമായി 2026 മാറുന്നു. സാധാരണയായി കലണ്ടർ വർഷത്തിന്റെയോ സാമ്പത്തിക വർഷത്തിന്റെയോ ആരംഭത്തിൽ മാത്രം വാഹന വില ഉയർത്തിയിരുന്ന സ്ഥാനത്ത്, ഈ വർഷം പ്രമുഖ നിർമാതാക്കളെല്ലാം പലതവണയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും വീണ്ടും വില വർധനവ് പ്രഖ്യാപിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ മാത്രം ഇത് മൂന്നാം തവണയാണ് മാരുതി സുസുക്കി വാഹന വില കൂട്ടുന്നത്. ജൂണിലും ഓഗസ്റ്റിലും വില ഉയർത്തിയതിന് പിന്നാലെ സെപ്റ്റംബറിലും വില വർധനവുണ്ടാകുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20,000 രൂപ വരെയാണ് വർധനവുണ്ടാവുക.

വാഹന നിർമാണവുമായി ബന്ധപ്പെട്ട ആഭ്യന്തര ചെലവുകൾ ഉയർന്നതാണ് വില വർധിപ്പിക്കാൻ പ്രധാന കാരണം. ചെലവ് ചുരുക്കൽ നടപടികളിലൂടെ ഇത് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ അധികച്ചെലവിന്റെ ഒരു ഭാഗം ഉപയോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. സ്റ്റീൽ, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലവർധനവ്, ഉയർന്ന ചരക്ക് ഗതാഗത ചെലവുകൾ, വിദേശനാണ്യ നിരക്കിലെ വ്യത്യാസങ്ങൾ എന്നിവ നിർമാണച്ചെലവിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

മാരുതിക്ക് പുറമെ മുൻനിര നിർമാതാക്കളായ ഹ്യുണ്ടായിയും ടാറ്റ മോട്ടോഴ്‌സും സെപ്റ്റംബർ ഒന്ന് മുതൽ വില വർധനവ് നടപ്പിലാക്കിയിരുന്നു. ഹ്യുണ്ടായി വാഹനങ്ങൾക്ക് ഒരു ശതമാനവും ടാറ്റയുടെ മോഡലുകൾക്ക് 25,000 രൂപ വരെയുമാണ് വില ഉയർന്നത്. ഹ്യുണ്ടായിയുടെയും ഈ വർഷത്തെ മൂന്നാമത്തെ വില വർധനവാണിത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10