Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

സ്പോർട്സ് കാറുകളുടെ പെർഫോമൻസും ഇലക്ട്രിക് ഡ്രൈവിന്റെ കരുത്തും സമന്വയിപ്പിച്ച് പോർഷെയുടെ ഏറ്റവും പുതിയ 'കയേൻ ഇലക്ട്രിക്' ഇന്ത്യൻ വിപണിയിലെത്തി. പോർഷെയുടെ ജനപ്രിയ മോഡലുകളിലൊന്നായ കയേൻ, ഈ പുതിയ ഇവി പതിപ്പിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന നിരയെ കൂടുതൽ വിപുലമാക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള ദൈനംദിന ഉപയോഗത്തിന് ആവശ്യമായ സുഖസൗകര്യങ്ങളും പോർഷെയിൽ നിന്ന് പ്രതീക്ഷിക്കുന്ന മികച്ച ഡ്രൈവിങ് അനുഭവവും എൻജിനീയറിങ് മികവും ഒരേപോലെ നിലനിർത്തിക്കൊണ്ടാണ് കമ്പനി ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ കയേൻ ഇലക്ട്രിക് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 113kWh ബാറ്ററിയുള്ള കയേൻ ഇലക്ട്രിക് ബേസ് വേരിയന്റ് 408 എച്ച്പി കരുത്തും 835 എൻഎം വരെ ടോർക്കും വാഗ്ദാനം ചെയ്യുന്നു. 4.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില ₹1,77,27,000 ആണ്. കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ച കയേൻ ടർബോ ഇലക്ട്രിക് 1156 എച്ച്പി കരുത്തും 1500 എൻഎം ടോർക്കും വരെ ഉൽപ്പാദിപ്പിക്കുന്നു. വെറും 2.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗമാർജിക്കുന്ന ഈ ടോപ്പ് വേരിയന്റ്റിന്റെ വില ₹2,27,51,000 ആണ്.

ഇലക്ട്രിക് മോഡൽ അവതരിപ്പിച്ചെങ്കിലും പരമ്പരാഗത പെട്രോൾ (ICE) കയേൻ വിപണിയിൽ വിൽപന തുടരുമെന്നത് ശ്രദ്ധേയമായ പ്രഖ്യാപനമാണ്. അടുത്ത ദശകത്തിലും പെട്രോൾ പതിപ്പുകൾ തുടരുമെന്ന് വ്യക്തമാക്കിയ പോർഷെ, ഇവിയിലേക്കും പെട്രോൾ മോഡലുകളിലേക്കും ഉപഭോക്താക്കൾക്ക് തങ്ങളുടെ താല്പര്യാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. വെറുമൊരു ഇലക്ട്രിക് വാഹനം എന്നതിലുപരി പോർഷെയുടെ തനതായ 'പെർഫോമൻസ് ഡിഎൻഎ' നിലനിർത്തിക്കൊണ്ടാണ് കയേൻ ഇലക്ട്രിക് നിരത്തിലെത്തുന്നത്.


Related articles

See all
Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

സൈന്യത്തിന്റെ ഗൂർഖ റെജിമെന്റിനായി ക്ലാസിക് 350 ഗൂർഖ എഡിഷൻ; റോയൽ എൻഫീൽഡ് ഉടൻ വിപണിയിൽ

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in