Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'കുടുംബം നോക്കുന്നവർ വീട്ടിലിരിക്കട്ടെ'; പി.ജയരാജനും സ്വരാജും നായകരാകണമെന്ന് ആവശ്യം; കണ്ണൂരില്‍ അനുകൂല ബോര്‍ഡുകള്

'കുടുംബം നോക്കുന്നവർ വീട്ടിലിരിക്കട്ടെ'; പി.ജയരാജനും സ്വരാജും നായകരാകണമെന്ന് ആവശ്യം; കണ്ണൂരില്‍ അനുകൂല ബോര്‍ഡുകള്

സിപിഎം ഭരിക്കുന്ന കുറുമാത്തൂർ പഞ്ചായത്തിൽ പി.ജയരാജനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട ബോർഡ് പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പി.ജയരാജനെ ജില്ലാ സെക്രട്ടറിയായും എം.സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായും പ്രഖ്യാപിക്കണമെന്നാണ് ബോർഡിലെ ആവശ്യം. ജനസേവനം മറക്കുന്ന നേതാക്കളെ ജനങ്ങൾ കീഴ്പ്പെടുത്തുമെന്ന ശക്തമായ മുന്നറിയിപ്പും കുറുമാത്തൂർ സ്കൂളിന് സമീപം സ്ഥാപിച്ച ഈ ബോർഡിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പാർട്ടി പ്രവർത്തകർ ഉടൻ തന്നെ ഇത് നീക്കം ചെയ്തു.

 സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വീടിന് സമീപപ്രദേശമായ പാപ്പിനിശ്ശേരിയിലും പി.ജയരാജനായി ബാനറുകൾ ഉയർന്നു. 'കരുത്തായി പി.ജെ വരട്ടെ' എന്നും 'വാക്കുകളല്ല, പ്രതിരോധത്തിന്റെ കരുത്താണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്' എന്നും ബാനറിൽ കുറിച്ചിരിക്കുന്നു. 'പാപ്പിനിശ്ശേരി സഖാക്കൾ' എന്ന പേരിലാണ് ദേശീയപാതയോരത്ത് ഈ ബോർഡ് സ്ഥാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പി.ജയരാജനെ പിന്തുണച്ച് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ആന്തൂർ അയ്യങ്കോലിലും പാർട്ടി നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു. 'കുടുംബം നോക്കുന്നവർ കുടുംബത്തിലിരിക്കട്ടെ' എന്ന പരിഹാസരൂപേണയുള്ള വാചകങ്ങളോടെയാണ് അയ്യങ്കോൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. പി.ജയരാജൻ, എം.സ്വരാജ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് 'അയ്യങ്കോൽ സഖാക്കൾ' എന്ന പേരിലാണ് സ്ഥാപിച്ചത്. പാർട്ടിയിലെ കുടുംബവാഴ്ചയ്ക്കും നിലവിലെ നേതൃശൈലിക്കുമെതിരെയുള്ള സാധാരണ പ്രവർത്തകരുടെ വികാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.


Related articles

See all
Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Popular News

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകര...

Popular News

ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: " ഇ.ഡി പറയുന്നത് പച്ചക്കള്ളം; ഹവാലയെന്ന് പറഞ...

Popular News

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ച് കണ്ണൂർ ഡിസിസി: പുഷ്പാർച്ചനയും അനുസ്മരണവു...

Save your stories

Sign in