Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFIO കുറ്റപത്രം കോടതി സ്വീകരിച്ചു; വീണാ വിജയന് സമന്‍സ് അയയ്ക്കും; മാസപ്പടികേസ് നിര്‍ണ്ണായക ഘട്ടം പിന്നിട്ടു

SFIO കുറ്റപത്രം കോടതി സ്വീകരിച്ചു; വീണാ വിജയന് സമന്‍സ് അയയ്ക്കും; മാസപ്പടികേസ് നിര്‍ണ്ണായക ഘട്ടം പിന്നിട്ടു
  എകെജി സെന്ററിന്റെ പേരില്‍ ബിസിനസ് തുടങ്ങിയ മുഖ്യമന്ത്രിയുടെ മകളുടെ വീട്ടില്‍ ഇനി അന്വേഷണ ഏജന്‍സികളുടെ അന്വേഷണ കാലമാണ് വരുന്നത്. വീണാ വിജയന്റെ കമ്പനി കള്ളപ്പണവും മാസപ്പടിയും സ്വീകരിച്ചുവെന്ന കേസില്‍ എസ് എഫ് ഐ ഒ നല്‍കിയ കുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സ്വീകരിച്ചു. കുററപത്രത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ഈ നടപടി : എക്സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ഉന്നയിച്ച കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് കോടതി വിലയിരുത്തല്‍. പ്രതികളായ വീണ വിജയനും സിഎംആര്‍എല്‍ ഉടമകള്‍ ആയ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള കുറ്റപത്രം വിചാരണവരെ എത്തിക്കുക എന്ന നിയമപോരാട്ടം വിജയിച്ചതിലൂടെ എസ്എഫ്ഐഒ വളരെ നിര്‍ണ്ണായകമായ ഘട്ടം പിന്നിട്ടിരിക്കുകയാണ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് അടത്തു തന്നെ നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ സ്ഥാപനങ്ങളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍,

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ...

Save your stories

Sign in