പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. പാലക്കാട് ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിധി പറയുന്നത് നീട്ടിയത്.
നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ചെന്താമരയാണ് ഏക പ്രതി. കൃത്യം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരാനിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും സുധാകരന്റെ മക്കളും.
ജഡ്ജിയുടെ ആരോഗ്യപ്രശ്‌നം: നെന്മാറ ഇരട്ടക്കൊലക്കേസ് വിധി മാറ്റി