Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: വിധി ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകം: വിധി ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പറയും. പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ ആണ് വിധി പറയുന്നത്. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തന്പാടം സുധാകരന്‍ (55), സുധാകരന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ അയല്‍വാസി ചെന്താമര (60) വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

നേരത്തെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊല നടത്തിയത്. 2019 ആഗസ്ത് 31-നായിരുന്നു സജിതയെ പ്രതി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പ്രതിയുടെ മാനസികനില ഭദ്രമാണെന്നും, ചെന്താമര സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും സജിത കൊലക്കേസിന്റെ വിധിന്യായത്തില്‍ ജഡ്ജി കെന്നത്ത് ജോര്‍ജ് പരാമര്‍ശിച്ചിരുന്നു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in