മോശം കാലാവസ്ഥ; സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരങ്ങള്‍ കോണ്‍ഗ്രസ് മാറ്റിവെച്ചു
Jaihind TV News Report
Jaihind TV Web Desk
August 03, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന പ്രതിഷേധ സമരങ്ങള്‍ മാറ്റിവെച്ചതായി കെപിസിസി അറിയിച്ചു. കേരളത്തിലെ അതിശക്തമായ മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്നും നേതൃത്വം അറിയിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഓഗസ്റ്റ് 5 ന് എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി നടത്താനിരുന്ന സമരമാണ് മാറ്റിവെച്ചത്.
കെപിസിസിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രാജ്ഭവന്‍ ഉപരോധവും ബ്ലോക്ക്, ജില്ലാ ആസ്ഥാന തലത്തില്‍ അറസ്റ്റ് വരിക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിഷേധ സമരങ്ങളും മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10