Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാധ്യമപ്രവർത്തന രംഗത്തെ മികവിന് അംഗീകാരം; ആറാമത് ടി.വി.ആർ ഷേണായി പുരസ്‌കാരം ജയ്ഹിന്ദ് ടിവി എഡിറ്റർ ഇൻ ചീഫ് ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന്

മാധ്യമപ്രവർത്തന രംഗത്തെ മികവിന് അംഗീകാരം; ആറാമത് ടി.വി.ആർ ഷേണായി പുരസ്‌കാരം ജയ്ഹിന്ദ് ടിവി എഡിറ്റർ ഇൻ ചീഫ് ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന്


പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തന രംഗത്തെ മികവിനുള്ള ആറാമത് ടിവിആർ ഷേണായി പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകനും ജയ്ഹിന്ദ് ടിവി എഡിറ്റർ ഇൻ ചീഫുമായ ശ്രീ.സണ്ണി കുട്ടി എബ്രഹാമിന് സമ്മാനിച്ചു. തേവര എസ്.എച്ച്. കോളേജിലെ മൻമോഹൻ സിങ് ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്‌കാരം സമ്മാനിച്ചു.

പ്രൊഫ. കെ.വി. തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്.എച്ച്. കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ് പുരസ്‌കാര പ്രഖ്യാപനം നടത്തി. എസ്.എച്ച്. കോളേജ് മാനേജർ റവ. ഫാ. വർഗീസ് പുത്തുശ്ശേരി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവർ അനുമോദന പ്രസംഗം നടത്തി.സി.എം.ഐ പ്രൊവിൻഷ്യൽ റവ. ഫാ. പൗലോസ് കീടങ്ങാടൻ അധ്യക്ഷനായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ സണ്ണി കുട്ടി എബ്രഹാം മറുപടി പ്രസംഗത്തിൽ മാധ്യമപ്രവർത്തനത്തിലെ ഉത്തരവാദിത്തവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഗുരുകന്മാർ കാണിച്ചു തന്ന വഴിയേ സഞ്ചരിച്ച തനിക്ക് ലഭിക്കുന്നഏറ്റവും വലിയ ബഹുമതി ആണ് ടിവിആർ ഷേണായ് പുരസ്കാരം എന്ന് അദേഹം പറഞ്ഞു. മാധ്യമ ലോകത്തെ ഗുരുതുല്യനായ ആളുടെ പേരിലുള്ള ഈ പുരസ്കാരം ഏറെ അഭിമാനത്തോടെയാണ് താൻ ഏറ്റുവാങ്ങുന്നത് എന്നറിയിച്ച അദ്ദേഹം ടിവിആർ ഷേണായിയുടെ സ്മരണയ്ക്കുമുന്നിൽ ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നും കൂട്ടിചേർത്തു. തുടർന്ന് ഗവർണർ മുഖ്യപ്രഭാഷണം നടത്തി.


Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in