പുരസ്‌കാര വേദിയിലും സ്പാനിഷ് തിളക്കം; റോഡ്രിക്ക് ഗോള്‍ഡന്‍ ബോള്‍, സിമോണ്‍ മികച്ച ഗോൾകീപ്പർ
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ കിരീടം ചൂടിയതിന് പിന്നാലെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളായ സ്‌പെയിന്റെ താരങ്ങള്‍ പുരസ്‌കാര വേദിയിലും വലിയ മേധാവിത്വം പുലര്‍ത്തിയപ്പോള്‍, ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോള്‍ഡന്‍ ബോള്‍' പുരസ്‌കാരം സ്‌പെയിന്‍ നായകന്‍ റോഡ്രി സ്വന്തമാക്കി. സ്‌പെയിന്റെ ലോകകപ്പ് മുന്നേറ്റത്തിലുടനീളം മിഡ്ഫീല്‍ഡ് നിയന്ത്രിച്ചതും കളിക്ക് വേഗത നല്‍കിയതും റോഡ്രിയുടെ അസാമാന്യ പ്രകടനമായിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനെ ശാന്തമായി നയിക്കാനും കളി തങ്ങള്‍ക്ക് അനുകൂലമാക്കാനും റോഡ്രിക്ക് കഴിഞ്ഞു. സ്‌പെയിന്റെ ഗോള്‍വല കാത്ത ഉനായ് സിമോണ്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് അര്‍ഹനായി. ടൂര്‍ണമെന്റിലുടനീളം വെറും ഒരു ഗോള്‍ മാത്രമാണ് സ്‌പെയിന്‍ വഴങ്ങിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി 650 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ പോസ്റ്റ് കാത്ത സിമോണ്‍ ചരിത്ര റെക്കോര്‍ഡും കുറിച്ചു. സ്‌പെയിന്റെ 19 കാരനായ പ്രതിരോധ താരം പാവു കുബാര്‍സി ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. സെന്‍ട്രല്‍ ഡിഫന്‍സില്‍ അസാമാന്യ പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത കുബാര്‍സി, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങുന്ന ചാമ്പ്യന്മാരെന്ന റെക്കോര്‍ഡ് സ്‌പെയിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ഫ്രാന്‍സ് നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള 'ഗോള്‍ഡന്‍ ബൂട്ട്' പുരസ്‌കാരം സ്വന്തമാക്കി. എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് എംബാപ്പെ അടിച്ചുുകൂട്ടിയത്. ഇതോടെ തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി എംബാപ്പെ മാറി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന പുരുഷ താരമെന്ന തന്റെ സ്വന്തം റെക്കോര്‍ഡ് 22 ഗോളുകളായി എംബാപ്പെ പുതുക്കുകയും ചെയ്തു. അതേ സമയം ടൂര്‍ണമെന്റിലുടനീളം മികച്ച അച്ചടക്കവും കായിക മര്യാദയും പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന് ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചു.
മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍, എക്‌സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റില്‍ പകരക്കാരന്‍ താരം ഫെറാന്‍ ടോറസ് നേടിയ ഗോളിലാണ് സ്‌പെയിന്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 1-0 ന് പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം ലോകകിരീടം ചൂടിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.