Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

വീഴ്ചയില്ലെന്ന് മിൽമ ചെയർമാൻ

അതേസമയം, ശബരിമലയിലെ നെയ്യ് വിതരണത്തിൽ മിൽമയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മിൽമയുടെ ഉൽപ്പന്നങ്ങളിൽ കൃത്രിമം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് പറഞ്ഞിട്ടില്ലെന്നും, പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ലാബിൽ പരിശോധിച്ച് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് നെയ്യ് അയച്ചത്. ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് പങ്കില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാരാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ട്. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ കർശന നിയമനടപടി സ്വീകരിക്കും. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മിൽമ ചെയർമാൻ അറിയിച്ചു.


Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in