Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആറന്മുള ഉതൃട്ടാതി ജലമേള: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ

ആറന്മുള ഉതൃട്ടാതി ജലമേള: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ മേലുകരയും ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിയും കിരീടം ചൂടി. എ ബാച്ചില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ മേലുകര മന്നം ട്രോഫി സ്വന്തമാക്കിയപ്പോള്‍, ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി ഹാട്രിക് നേട്ടമാണ് കൈവരിച്ചത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് ജലമേള ഉദ്ഘാടനം ചെയ്തത്.

എ ബാച്ച് പള്ളിയോടങ്ങളുടെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് കോയിപ്പുറം പള്ളിയോടത്തെ മറികടന്ന് മേലുകര ജേതാക്കളായത്. ബി ബാച്ച് ഫൈനലിലും ഫോട്ടോ ഫിനിഷിലൂടെയായിരുന്നു വിജയികളെ നിര്‍ണ്ണയിച്ചത്. തോട്ടപ്പുഴശ്ശേരി, മംഗലം, വന്മഴി എന്നീ പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂര്‍ കൈതക്കോടി ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്.  

എ ബാച്ചിൽ 34 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും അണിനിരന്നു. ഹീറ്റ്സുകൾ മുതൽ കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങൾക്ക് പുറമേ മികച്ച ചമയം, വഞ്ചിപ്പാട്ട്, അച്ചടക്കം എന്നിവയിലും പുരസ്കാരങ്ങൾ നൽകി. പമ്പാനദിയിൽ നടന്ന വർണ്ണാഭമായ ജലഘോഷയാത്ര ആസ്വദിച്ച ശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്.



Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in