Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഈ വര്‍ഷത്തെ തീര്‍ഥാടന കാലത്തിന് ഔദ്യോഗികമായി തുടക്കമാകുന്നതോടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തേക്ക് എത്തിച്ചേരുന്നത്. നട തുറക്കുന്ന ചടങ്ങുകള്‍ക്ക് മുന്നോടിയായി പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും.

ശബരിമല പുതിയ മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എ. ദാമോദരന്‍ നമ്പൂതിരിയെയും അഭിഷേകം ചെയ്യും. അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. പഴവങ്ങാടി ക്ഷേത്ര മേല്‍ശാന്തിയായി ചുമതലയുള്ള സമയത്താണ് ശബരിമലയിലേക്ക് അദ്ദേഹത്തിന് നറുക്ക് വീണത്. ഒരു വര്‍ഷത്തേക്ക് പുറപ്പെടാ ശാന്തിയായി അദ്ദേഹം ശബരിമലയില്‍ തുടരും. നാളെ വൃശ്ചിക പുലരിയിലാണ് പുതിയ മേല്‍ശാന്തിമാരുടെ കാര്‍മികത്വത്തില്‍ ആദ്യമായി നട തുറക്കുന്നത്.

തീര്‍ഥാടകരുടെ സുഗമമായ പ്രവേശനത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി കര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കടത്തിവിടൂ. ഇന്ന് ഏകദേശം മുപ്പതിനായിരത്തോളം തീര്‍ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. മന്ത്രി കെ. മുരളീധരന്‍ വൈകിട്ടോടെ സന്നിധാനത്തെത്തി ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തും.

അതേസമയം, തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കി. എന്നാല്‍ പമ്പയിലെ ശുചിമുറികളില്‍ വെള്ളം നിലച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും, ശുചിമുറി സൗജന്യമാക്കിയതില്‍ വിരോധമുള്ളവരാകാം ഇതിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സാധനങ്ങള്‍ വാങ്ങുന്നതില്‍ ഇടനിലക്കാരെ ഒഴിവാക്കിയതിലും ചിലര്‍ക്ക് അതൃപ്തിയുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ശബരിമല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രി 3.36 കോടി രൂപ അനുവദിച്ച...

Popular News

ശബരിമല യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബർ 16ന് വൈകിട്ട് നട തുറക്കും; ഉച്ചയ്ക്ക് 12-ന് ശേഷമേ...

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും...

Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Save your stories

Sign in